ഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബറോടെ സമ്പൂര്‍ണമായി സര്‍വീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ഇതിന്റെ ഭാഗമായി 100 ട്രയിനുകള്‍ കൂടി ഉടന്‍ പുന:സ്ഥാപിക്കും. പുതിയ നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
കോവിഡ് വ്യാപനകാലത്ത് സുരക്ഷിതമായി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ കരുതുന്നത്. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ടാണ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. ഇതിനായി അടുത്ത മാര്‍ച്ച് വരെ പ്രത്യേക നിരക്കില്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം.
അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ ഉടന്‍ 100 ട്രയിനുകളും അഞ്ചാം ഘട്ടത്തിന്റെ ആദ്യം 250 ട്രയിനുകളും പുനസ്ഥാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെ കൈമാറി.
Discussion about this post