ന്യൂഡൽഹി : ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലുള്ള സൈനികരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഇന്ത്യ-ചൈന ബോർഡർ, ഇന്ത്യ-നേപ്പാൾ ബോർഡർ, ഇന്തോ-ഭൂട്ടാൻ ബോർഡർ എന്നിവിടങ്ങളിലെ സൈനികരോടും കേന്ദ്രം ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചൈനയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കാൻ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനോടും സശാസ്ത്ര സീമാബെല്ലിനോടും കേന്ദ്രം ആവശ്യപ്പെട്ടു.പ്രധാനമായും ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ലഡാക്ക്, സിക്കിം എന്നീ ബോർഡുകളിലുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനോടാണ് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചത്. കൂടാതെ, ഇന്ത്യ- നേപ്പാൾ -ചൈന ബോർഡർ, ടി.ആർ.ഐ ജംഗ്ഷൻ, ഉത്തരാഖണ്ഡിലെ കാലാപാനി എന്നിവിടങ്ങളിലും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.








