മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി. മലയാള ഭാഷയിലെ ഫയലില്‍ വ്യാജ ഒപ്പിട്ടുവെന്ന ആരോപണം ബിജെപി വക്താവ് സന്ദീപ് വാര്യരാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രി സെപ്തംബര്‍ 9ാം തിയതി കേരളത്തില്‍ ഇല്ല. രണ്ടാം തിയതി അമേരിക്കയിലേക്ക് പോയി 23നാണ് തിരിച്ചു വന്നത്. മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ 2018 വസെപ്തംബര് 9നാണ് ഒപ്പുവച്ചത്. ഇത് നിയമവിരുദ്ധവും ക്രിമിനല്‍ ചട്ട വിരുദ്ധവുമാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇതിന്റെ തെളിവുകളും ബിജെപി പുറത്ത് വിട്ടു.
മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലിലെ ഒപ്പ് വ്യാജമാണെന്ന് ബിജെപി ആരോപിച്ചു. വ്യാജ ഒപ്പ് സ്ഥിരമായി ഇടുന്നവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ട്. ശിവശങ്കറാണോ, സ്വപ്നയാണോ വ്യാജ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
‘ കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിയുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2018 സെപ്തംബര്‍ 2ന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. സെപ്തംബര്‍ 2ന് അമേരിക്കയിലേക്ക് പോയ പിണറായി വിജയന് തിരിച്ചെത്തുന്നത് സെപ്തംബര്‍ 23നാണ്.സെപ്തംബര്‍ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെ് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാന്‍ ഓഫീസില്‍ ആളുകളുണ്ടോ?മുഖ്യമന്ത്രിയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ഒപ്പിടാന്‍ സാധിക്കില്ലല്ലോ, ഇത് നിയമ വിരുദ്ധമല്ലേ-‘ സന്ദീപ് വാര്യര്‍ ചോദിച്ചു.
മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാത്ത സമയത്ത് ഫയലില്‍ മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ ഒപ്പല്ല രേഖപ്പെടുത്തിയതെന്നും സന്ദീപ് വാര്യര്‍ പറയുന്നു. പ്രധാന്യമുള്ള ഫയലില്‍ അല്ല മുഖ്യമന്ത്രിയുെട വ്യാജ ഒപ്പുവന്നതെങ്കിലും വിഷയം ഗൗരവതരമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല.
https://www.facebook.com/braveindianews/posts/2924028891153586
Discussion about this post