2025-ൽ ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ, സഞ്ജു നന്നായി കളിച്ചെന്നും മിഡിൽ ഓവറിൽ സമയം ചെലവഴിച്ചത് താരത്തിന്റെ ആത്മവിആശ്വാസം കൂട്ടുമെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു. ഇന്നലെ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ ഒമാന് 189 റൺസ് വിജയലക്ഷ്യം നൽകിയപ്പോൾ സാംസൺ 45 പന്തിൽ നിന്ന് 56 റൺസ് നേടി തിളങ്ങി. തുടർന്ന് ഇന്ത്യൻ ബൗളർമാർ ജതീന്ദർ സിങ്ങിനെയും കൂട്ടരെയും 167/4 എന്ന നിലയിൽ ഒതുക്കി, നിലവിലെ ചാമ്പ്യന്മാർക്ക് 21 റൺസിന്റെ വിജയം നേടിക്കൊടുത്തു.
മുൻ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“അദ്ദേഹം വളരെ നന്നായി ബാറ്റ് ചെയ്തു. അവൻ മിഡിലിൽ സമയം ചിലവഴിക്കേണ്ടത് അത്യാവശ്യം ആയിരുന്നു. അതാണ് അദ്ദേഹം ചെയ്തത്, കാരണം അടുത്ത മത്സരത്തിൽ അദ്ദേഹം നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ ബാറ്റ് ചെയ്യാൻ വന്നേക്കാം, അവിടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ആവശ്യമായി വരും. ഒരു ബാറ്റ്സ്മാൻ 40-50 റൺസ് നേടുമ്പോൾ, കുറച്ച് ഓവറുകൾ ഗ്രൗണ്ടിൽ നിൽക്കുകയും കുറച്ച് ഫോറുകളും സിക്സറുകളും അടിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ലഭിക്കും. അദ്ദേഹത്തിന്റെ ടൈമിംഗ് മികച്ചതായിരുന്നു.” അദ്ദേഹം പ്രതികരിച്ചു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സാംസൺ സ്ട്രൈറ്റ് സിക്സിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“അയാൾ അടിച്ച സ്ട്രൈറ്റ് സിക്സ് എനിക്ക് ഇഷ്ടമായിരുന്നു. ആ ഷോട്ട് അവൻ കളിച്ച രീതി മനോഹമാരായിരുന്നു. അതിൽ നിന്ന് നമുക്ക് അദ്ദേഹത്തിന്റെ ക്ലാസ് മനസ്സിലാക്കാം. അവന്റെ ടൈമിംഗ് മനോഹരമായിരുന്നു. അവന്റെ മുന്നിൽ ഒരുപാട് ഷോട്ടുകളുണ്ട്.” ഗവാസ്കർ പറഞ്ഞു.
56 റൺസ് നേടിയ സഞ്ജു സാംസൺ മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി.
Discussion about this post