ഡൽഹി : തലസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ബാറുകൾ തുറക്കാൻ അനുമതി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത മേഖലകളിൽ സെപ്റ്റംബർ 9 മുതൽ 30 വരെ പരീക്ഷണ കാലയളവിൽ ബാറുകൾ തുറക്കാമെന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തു വിട്ടിട്ടുണ്ട്.
ബാറിലെ സീറ്റുകളിൽ ഉൾക്കൊള്ളാനാവുന്നതിന്റെ 59 ശതമാനം പേർക്കു മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടാവുക.കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു.മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് ബാറിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.









