ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിലെ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിശക്തമായ സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും നിലം പൊത്തി.
അഗ്നിരക്ഷാ സേന പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കൂടല്ലൂർ ജില്ലയിലെ കാട്ടുമണ്ണാർ കോവിലിലെ പടക്കനിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്.
സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.










