ഡൽഹി : ഏതൊരു സാഹചര്യത്തിലും കാക്കി യൂണിഫോമിന്റെ അഭിമാനം ഉയർത്തിപ്പിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ നടന്ന പുതിയ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ ദീക്ഷാന്ത് പരേഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ പൊടുന്നനെ നേരിടേണ്ടി വരുന്ന സന്ദർഭങ്ങൾ ഒരുപാടുള്ള ഒരു മേഖലയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.ഏതൊരു സാഹചര്യത്തിലും, യൂണിഫോമിന്റെ അഭിമാനം ഉയർത്തിപ്പിടിക്കണമെന്നത് സ്മരണയിൽ ഉണ്ടാകണം.വളരെ ഉയർന്ന മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടിവരുന്ന തൊഴിൽ മേഖലയാണ് പോലീസ്.ഒരു ഒഴിവുദിവസം ലഭിച്ചാൽ, നിങ്ങളുടെ ഗുരുവിനെയൊ, ഗുരുസ്ഥാനീയനായ വ്യക്തികളെയോ സന്ദർശിക്കാനും, അവരുടെ മഹത്തായ ഉപദേശങ്ങൾ സ്വീകരിച്ചു മാനസികപിരിമുറുക്കം ലഘൂകരിക്കാനും മറക്കരുത്” എന്നും നരേന്ദ്രമോദി പറഞ്ഞു.കോവിഡ് ഈ കാലഘട്ടത്തിലെ സ്തുത്യർഹമായ സേവനം നിമിത്തം, പൊതുജനങ്ങളുടെ സ്മരണയിൽ പോലീസിന്റെ വളരെ നല്ലൊരു മുഖമാണ് പതിഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
Discussion about this post