ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ അറസ്റ്റിലാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ മലയാളികള്‍ക്ക് സുപരിചിതയായ നിക്കി ഗില്‍റാണിയുടെ സഹോദി സഞ്ജന ഗില്‍റാണിയെയും ചോദ്യം ചെയ്യുകയാണ്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Discussion about this post