തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച അനിൽ അക്കര എംഎൽഎയ്ക്ക് മന്ത്രി എ.സി മൊയ്തീന്റെ വക്കീൽ നോട്ടീസ്.ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇടപാടിൽ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രി എ.സി മൊയ്തീനെന്ന് അനിൽ അക്കര ആരോപിച്ചിരുന്നു.നിർമ്മാണത്തിന് റെഡ് ക്രസന്റുമായി ഒപ്പുവച്ച കരാറും നിർമ്മാണത്തിന്റെ രേഖകളും പുറത്തു വിടണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ ശരിയല്ലെന്നും അനിൽ അക്കര എം.എൽ.എ നടത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണെന്നും മന്ത്രി മൊയ്തീൻ മറുപടി പറഞ്ഞു.












