പത്തനംതിട്ട : ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പത്തനംതിട്ട എസ്പിയോട് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ പറഞ്ഞു. പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്ത് മറ്റ് നിയമനടപടികൾക്ക് ഹാജരാക്കുന്നതിനോടൊപ്പം പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാനും വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്- ജോസഫൈൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ കമ്മീഷൻ അംഗമായ ഡോ. ഷാഹിദ കമാലും ശക്തമായി അപലപിച്ചു.
Discussion about this post