ന്യൂഡൽഹി : ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അമിർ ഹതാമിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 1 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അഫ്ഗാൻ പരിസര പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്നങ്ങളാണ് ചർച്ചാ വിഷയമായത്.മോസ്കോയിൽ വെച്ചു നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഇറാൻ പ്രതിരോധ മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് രാജ്നാഥ് സിംഗ് ഇറാനിലെത്തിയത്.
ഇറാനിലെ ഛബ്ബർ പോർട്ടിനെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഒരുപാട് വ്യവസായ പദ്ധതികൾ നടന്നുവരുന്നുണ്ട്. ഈ പോർട്ട് തന്നെയാണ് അഫ്ഗാനിസ്ഥാനെയും സെൻട്രൽ ഏഷ്യൻ രാജ്യങ്ങളെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതും.അതു കൊണ്ട് തന്നെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടർന്നു കൊണ്ടു പോകുന്നതിന് രണ്ട് പ്രതിരോധ മന്ത്രിമാരും സ്വീകരിക്കേണ്ട വഴികളെ സംബന്ധിച്ചും അഫ്ഗാൻ പരിസര പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചുമാണ് പ്രധാനമായും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തത്.
Discussion about this post