ഭാഗ്പട് : ഉത്തർപ്രദേശിലെ ഭാഗ്പടിൽ ലൗ ജിഹാദിൽ പെട്ട പെൺകുട്ടിയെ കാണാതായി ഏഴു മാസമാവുന്നു. ഇത്രയും കാലമായിട്ടും പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
ആദിൽ എന്ന ഒരു മുസ്ലിം യുവാവ് ഫഖർപൂരിലെ വീട്ടിൽ നിന്നും പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു.സംഭവത്തിൽ, ഹിന്ദുസംഘടനകൾ കനത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഏഴു മാസമായിട്ടും യാതൊരു അന്വേഷണ പുരോഗതിയും ഇല്ലാത്തതിനാൽ, ഹിന്ദു ജാഗരൺ മഞ്ച് അടക്കമുള്ള സംഘടനകൾ നാളെ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.അന്വേഷണത്തിനായി പൊലീസ് പ്രത്യേക ടീമുകൾക്ക് രൂപം കൊടുത്തിട്ടുണ്ടെന്ന് എ.എസ്.പി മനീഷ് കുമാർ മിശ്ര വ്യക്തമാക്കി.












