ഡല്‍ഹി: റഫേല്‍ യുദ്ധ വിമാനങ്ങളുടെ വരവില്‍ ഭയന്ന പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുദ്ധ വിമാനങ്ങള്‍ക്കായി ചൈനയെ സമീപിച്ചു. റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യുദ്ധ വിമാനങ്ങള്‍ക്കായി പാക്കിസ്ഥാന് ചൈനയെ സമീപിച്ചത്.
30 ജെ- 10 ഇസി യുദ്ധ വിമാനങ്ങള്‍ നല്‍കണമെന്നാണ് പാക്കിസ്ഥാൻ ആവശ്യംപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ അധ്യാധുനിക എയര്‍ ടു എയര്‍ മിസൈലുകളായ പിഎല്‍ 10, പിഎല്‍ 15 എന്നിവ നല്‍കണമെന്നും ചൈനയോട് പാക്കിസ്ഥാന് ആവശ്യപ്പെട്ടിട്ടുണ്ട്. 2009-ല്‍ പാക്കിസ്ഥാന് ജെ -10 ഇസി യുദ്ധ വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന നല്‍കിയിട്ടില്ലെന്നാണ് വിവരം.
നിലവില്‍ ചൈന മാത്രമാണ് പാക്കിസ്ഥാന് തന്ത്രപ്രധാനമായ ആയുധങ്ങള്‍ നല്‍കുന്നത്. ജെ-10 വിമാനങ്ങളുടെ നവീകരിച്ച പതിപ്പാണ് ജെ-10 ഇസി വിമാനങ്ങള്‍.
Discussion about this post