മെയ്സാക്ക് ചുഴലിക്കാറ്റിനു പിന്നാലെ ദക്ഷിണ കൊറിയൻ തീരത്ത് കനത്ത നാശം വിതച്ച് ഹൈഷെൻ ചുഴലിക്കാറ്റ്.ജപ്പാൻ തീരങ്ങളെ കടപുഴക്കിയെറിഞ്ഞ ശേഷമാണ് ദക്ഷിണ കൊറിയൻ തീരത്തേക്ക് ഹൈഷെൻ ചുഴലിക്കാറ്റെത്തിയത്.കഴിഞ്ഞ ദിവസം ജപ്പാനിലെ തെക്കൻ ദ്വീപുകളിൽ ഈ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് മണ്ണിടിച്ചിലുണ്ടാവുകയും 4 പേരെ കാണാതാവുകയും ചെയ്തിരുന്നു.അതിനു പിന്നാലെയാണ് ജപ്പാനിൽ നിന്നും വടക്കോട്ട് സഞ്ചരിച്ച് ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്ത് ഹൈഷെൻ ചുഴലിക്കാറ്റെത്തിയത്.
മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിലാണ് ഹൈഷെൻ വീശിയടിച്ചത്.ഇതേ തുടർന്ന്, പതിനെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെടുകയും ദക്ഷിണ കൊറിയയിലെ ഉൽസൻ നഗരത്തിൽ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.രാജ്യത്തെ വിവിധയിടങ്ങളിൽ വൻ തോതിൽ ഹൈഷെൻ ചുഴലിക്കാറ്റ് നാശം വിതച്ചിട്ടുണ്ട്.
Discussion about this post