ഹിന്ദു കൂട്ടക്കൊലയെന്ന് ആരോപണമുയര്‍ന്ന് മലബാര്‍ കലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പുകഴ്ത്തി ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് പി. എ മുഹമ്മദ് റിയാസ്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ഇന്ത്യയുടെ ജനമനസുകളിലാണ് ജീവിക്കുന്നത്…എന്നാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
മിസ്റ്റര്‍ മോദി,
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി
മതവര്‍ഗ്ഗീയവാദികളുടെ കൂലിയെഴുത്തിലല്ല,
ഇന്ത്യയുടെ ജനമനസുകളിലാണ് ജീവിക്കുന്നത്…
https://www.facebook.com/PAMuhammadRiyas/posts/1556653771203892
വാരിയംകുന്നന്റെ പേര് അബദ്ധത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുള്‍പ്പെട്ട നിഘണ്ടു പിന്‍വലിച്ചിരുന്നു. ഇതിന് എതിരായാണ് മുഹമ്മദ് റിയാസിന്റെ കുറിപ്പ്.
കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയ ട്രോളര്‍മാരും രംഗത്തെത്തി. ഏത് ഇന്ത്യ എന്നാണ് ചിലരുടെ ചോദ്യം. കൊലയാളിയെ സമരസേനാനിയാക്കിയ മതേതരായ കൂലിയെഴുത്തുകാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ചരിത്രം മാപ്പ് നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ സത്യം തിരിച്ചറിഞ്ഞതിന് നന്ദി എന്നിങ്ങനെയാണ് വിലയിരുത്തലുകള്‍.
Discussion about this post