മുംബൈ:സുശാന്ത് രാജ്പുതിൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകാമുകി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തു.വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും. സുശാന്ത് സിംഗ് രജപുത് കേസിലെ ഏറ്റവും വലിയ നടപടിയാണിത്. നേരത്തെ റിയയെ മൂന്നാം ദിവസം എൻസിബി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ റിയ എൻസിബിയുടെ മുന്നിൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
റിയയെയും സഹോദരൻ ഷോവിക് ചക്രബർത്തിയെയും ചോദ്യം ചെയ്തതിൽനിന്നും നിരവധി തെളിവുകൾ എൻസിബി കണ്ടെത്തിയിട്ടുണ്ട്. 25 ബോളിവുഡ് അഭിനേതാക്കൾ എൻസിബിയുടെ റഡാറിലുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഈ കലാകാരന്മാരെ ഉടൻ തന്നെ ഈ വിഷയത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
നിരവധി ബോളിവുഡ് അഭിനേതാക്കളുടെ പേരുകൾ റിയയും സഹോദരൻ ഷോവിക് ചക്രബർത്തിയും എൻസിബിക്ക് നൽകിയിട്ടുണ്ട്. ഈ കലാകാരന്മാരെല്ലാം മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് ഉപയോഗിച്ച ബോളിവുഡ് പാർട്ടികളുടെ വിശദാംശങ്ങളും റിയ നൽകിയിട്ടുണ്ട്. ഇതോടെ സുശാന്തിന്റെ സഹതാരങ്ങൾക്കും അഭിനേതാക്കൾക്കും സമൻസ് അയയ്ക്കാൻ എൻസിബി തയ്യാറെടുക്കുകയാണ്.
Discussion about this post