ഡോ. കെ. എസ്. രാധാകൃഷ്ണൻ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മുസ്ലീംലീഗും കുഞ്ഞാലിക്കുട്ടിയും. അതിന്റെ ഭാഗമായിട്ടാണ് അഖിലേന്ത്യാതലത്തിലേക്ക് നീങ്ങിയ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ച് വരുന്നത്.
മുസ്ലീംലീഗിന്റെ കണക്ക് കൂട്ടല്‍ തെറ്റാണെന്നും പറയാനാകില്ല. തീവ്രവാദ വിരുദ്ധ നിലപാട് മുസ്ലീംലീഗ് ഉപേക്ഷിച്ച് കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ ഉള്‍പ്പെടെയുള്ള മുസ്ലീം മത തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. മുസ്ലീം വോട്ടുകള്‍ ഒരുമിച്ചു സമാഹരിക്കാന്‍ കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലീംലീഗിന് മാറാന്‍ കഴിയും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ശൈഥില്യത്തിന്റെ ആഴവും പരപ്പും ലീഗിനറിയാം. കേരള കോണ്‍ഗ്രസ്, പിളര്‍പ്പിലൂടെ കൂടുതല്‍ ദുര്‍ബ്ബലമാകും. ഈ സാഹചര്യത്തില്‍ ലീഗിന്റെ കരുത്ത് കോണ്‍ഗ്രസ്സിനും അംഗീകരിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യവും ഒരു പ്രശ്‌നം തന്നെ. ഈ സാഹചര്യത്തില്‍ ഒരു ഹിന്ദു മുഖ്യമന്ത്രി അസ്വീകാര്യനാണെന്ന് യുഡിഎഫിലെ എല്ലാ സെക്യുലറിസ്റ്റുകളും ഒരുമിച്ചു പറയും. ഈ തന്ത്രത്തിലൂടെ രമേശ് ചെന്നിത്തലയെ തടയാമെന്നും ലീഗ് കരുതുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ സംഘശക്തിയും, സാമ്പത്തിക ശക്തിയും മുസ്ലീംലീഗിന്റെ ശക്തി കേന്ദ്രങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ലീഗിന്റെ പലനേതാക്കള്‍ക്കും ഈ ശക്തികളുമായി ബന്ധവും ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയില്‍ കുറയാത്ത രാഷ്ട്രീയ അധികാരം കേരളത്തിലെങ്കിലും നേടേണ്ടത് മുസ്ലീംലീഗിനെ സ്‌നേഹിക്കുന്നവരുടെ ആവശ്യമാണ്. മുസ്ലീങ്ങളായ വ്യവസായ പ്രമുഖരുടെ സാമ്പത്തിക സഹായം അവര്‍ക്ക് ഗുണകരമാകും എന്ന കാര്യത്തിലും സംശയമില്ല.
മുസ്ലീംലീഗ് സെക്യുലര്‍ ആണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദം തെറ്റെന്നോ, ശരിയെന്നോ പറയുന്നില്ല. പക്ഷെ, താഴെപറയുന്നവയില്‍ ഏത് ചിന്താധാരയെയാണ് അവര്‍ പിന്തുണയ്ക്കുന്നത് എന്നു പറയുക തന്നെ വേണം.
(1) ഇസ്ലാം മതം മാത്രമാണ് സത്യമതം. ഖുര്‍ആന്‍ മാത്രമാണ് സത്യവേദം. അറബി മാത്രമാണ് വേദ ഭാഷ. മുഹമ്മദ് മാത്രമാണ് അന്ത്യപ്രവാചകന്‍. ഇനി പ്രവാചകര്‍ വരില്ല. കാരണം അവസാന ദൈവവാക്യവും മുഹമ്മദിലൂടെ വെളിവാക്കപ്പെട്ട് കഴിഞ്ഞു. അല്ലാഹു മാത്രമാണ് ഒരേ ഒരു ദൈവം. ഈ കാര്യങ്ങള്‍ വിശ്വസിക്കാതെ ജീവിക്കുന്നവര്‍ കാഫിറുകളാണ്. അവരെ കാണുന്നിടത്ത് വെച്ച് കൊല്ലാവുന്നതാണ്. ഇസ്ലാം മതം സ്വീകരിക്കാത്തവരുമായുള്ള ലൈംഗിക ബന്ധം വ്യഭിചാരമാണ്. അതുകൊണ്ട് ലൗജിഹാദാകാവുന്നതാണ്.
(2) സര്‍വ്വമത സത്യവാദമാണ് ഖുര്‍ആന്‍ സന്ദേശത്തിന്റെ കാതല്‍. ഓരോരുത്തര്‍ക്കും അവരവരുടെ മതദൈവ വിശ്വാസങ്ങളാകാം. ഒരുത്തനേയും സത്യവേദത്തിലെത്തിക്കാന്‍ ആരെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. എല്ലാ വേദങ്ങളും സത്യം തന്നെ. അതുകൊണ്ട് ജിഹാദ് സ്വര്‍ഗ്ഗാരോഹണ മാര്‍ഗ്ഗമല്ല.
ഇതില്‍ ഏത് വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീംലീഗും ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്












