ഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളം ശ്രീരാമന്റെ പേരിൽ അറിയപ്പെടുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വിമാനത്താവളത്തിന് രാജ്യാന്തര പദവി ഉണ്ടാകും. 2021 ഡിസംബറില്‍ വിമാനത്താവള ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഭക്തജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വക്താവ് പറഞ്ഞു.
എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചു. ഇതില്‍ 300 കോടി രൂപ ഇതുവരെ ചെലവിട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങാനാവുന്ന വിധം റണ്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Discussion about this post