ഡല്‍ഹി: ദേശീയ അവാര്‍ഡ് ജേതാവായ നടനും ബി.ജെ.പി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പരേഷ് റാവലിന് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു.
വെല്ലുവിളി നിറഞ്ഞതാണെങ്കിലും തനിക്ക് നന്നായി അറിയാവുന്ന മേഖലയായതിനാല്‍ തന്റെ എല്ലാ കഴിവുകളും പരമാവധി വിനിയോഗിക്കുമെന്നും റാവല്‍ പറഞ്ഞു.
നസീബ് നീ ബലിഹാരി എന്ന ഗുജറാത്തി സിനിമയിലൂടെ 1982-ലാണ് റാവല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഭഗ്വാന് ദാദ, ഖത്രോന്‍ കീ കില്ലാടി, റാം ലഖന്‍, സ്വര്‍ഗ്, കിംഗ് അങ്കിള്‍, മൊറ്റ, ചാച്ചി 420, ഹേരാ ഫേരീ, സഞ്ജു, ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വോ ചൊക്രി, സര് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1994-ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2014 പദ്മശ്രീ ബഹുമതി നല്കി രാജ്യം ആദരിച്ചു. 2014-ല്‍ അഹമ്മദാബാദ് ഈസ്റ്റില്‍ നിന്നുമാണ് പരേഷ് ലോക്സഭയിലേക്കെത്തിയത്.
Discussion about this post