തിരുവനന്തപുരം: ബോളിവുഡ് നടി കങ്കണയ്ക്ക് പിന്തുണയുമായി നടി അഹാന കൃഷ്ണകുമാർ. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയ ഭാഗത്തേക്ക് ഒരു മാധ്യമ പ്രവര്ത്തകന് കടക്കാന്‍ ശ്രമിക്കുന്നതും പോലീസ് അയാളെ തടയുന്നതുമായ ചിത്രവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവെച്ചാണ് അഹാന പ്രതികരണവുമായി രംഗത്തെത്തിയത്.
അഹാനയുടെ കുറിപ്പ് ഇങ്ങനെ:
” മാധ്യമങ്ങളേ ശാന്തരാകൂ. കങ്കണയുടെ പൊളിക്കപ്പെട്ട കെട്ടിടത്തിനുളളില്‍ എന്താണ് എന്ന് തങ്ങള്‍ക്ക് അറിയണമെന്നില്ല. ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് നിങ്ങളുടെ വീടായിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കൂ. നിങ്ങളുടെ വീടിന്റെ ഒരു ഭാഗം നീതികരിക്കാനാവാത്ത വിധത്തില്‍ പൊളിച്ച് നീക്കപ്പെട്ടാല്‍ അവിടേക്ക് ആരെങ്കിലുമൊക്കെ തള്ളിക്കയറി വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?”
അതേസമയം കങ്കണയും മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയും തമ്മിലുള്ള തർക്കം തുടരുകയാണ്. മുംബൈ പാക് അധിനിവേശ കശ്മീര്‍ പോലെയാണ് എന്നുളള കങ്കണയുടെ പരാമര്‍ശമാണ് തുടക്കം. പിന്നാലെ കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് മുംബൈ കോര്പ്പറേഷന് പൊളിച്ച് നീക്കല്‍ നടപടി ആരംഭിക്കുകയായിരുന്നു.
Discussion about this post