തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിൽ ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥനത്ത് കരിദിനം ആചരിക്കും. കെ.ടി ജലീൽ രാജിവെക്കും വരെ ബി.ജെ.പി സമരം നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ നടന്ന പോലീസ് അതിക്രമത്തിൽ നാലു യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.എസ്.സുരേഷ്, ബി.എൽ അജേഷ്, ബി.ജി വിഷ്ണു, മഞ്ചന്തല സുരേഷ് എന്നിവർക്കാണ് പോലീസ് അക്രമത്തിൽ പരിക്കേറ്റത്.












