കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബുമായി ഒരാള്‍ പിടിയില്‍. വാഹനപരിശോധനയ്ക്കിടെയാണ് സിപിഎം പ്രവര്‍ത്തകനായ പിലാനൂര്‍ സ്വദേശി സനോജ് അറസ്റ്റിലായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് രണ്ട് ബോംബുകള്‍ കണ്ടെത്തി.
കണ്ണൂരും കാസര്‍കോടും പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലകളില്‍ തിരുവോണ ദിവസം ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ചയും ഞായറാഴ്ചയും അക്രമങ്ങളരങ്ങേറി.
കാഞ്ഞങ്ങാട് കൊളവയലില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ നാല് സി.പി.എം.പ്രവര്‍ത്തകര്‍ക്കും അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും കുത്തേറ്റു. ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
Discussion about this post