കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി ജലീലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുവഴി പാഴ്‌സലുകള്‍ എത്തിയതുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍ .സ്വര്‍ണ്ണക്കടത്ത്‌കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‌റ് അന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം ജലീലിനെ ചോദ്യം ചെയ്തിരുന്നു.
യു എ ഇ കേണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ബാഗേജുവഴി ജലീലിന് പാഴ്‌സലുകള്‍ എത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ കീഴിലുള്ള സി ആപ്പ്റ്റിലേക്കാണ് പാഴ്‌സലുകള്‍ എത്തിയത്. സി ആപ്റ്റിലേക്കെത്തിയ പാഴ്‌സലുകള്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറത്തേക്കാണ് കൊണ്ടുപോയത്.
സി ആപ്പ്റ്റിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനത്തില്‍ തന്നെയാണ് പാഴ്‌സലുകള്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ചത്.പായ്ക്കറ്റുകളില്‍ ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രിയുടെ അവകാശവാദം. എങ്കില്‍പോലും ഇത് നയതന്ത്ര പ്രോട്ടോക്കാള്‍ ലംഘനമാണ്.
നയതന്ത്ര ബാഗേജ് വഴി വന്ന പാഴ്‌സലുകള്‍ സംബന്ധിച്ച് ജലീലിന്‌റെ മൊഴി കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. മന്ത്രി ജലീലില്‍ നിന്നും ബിനീഷ് കോടിയേരിയില്‍ നിന്നും ഇതേ രീതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് മൊഴി എടുത്തത്
Discussion about this post