കൊല്ലം: വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ട് പോയ പെൺകുട്ടിയെ നാല് മാസത്തോളം പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. ചവറ ചെറുശ്ശേരി കെ.പി.തിയേറ്ററിന് എതിർവശം പുളിമൂട്ടിൽവീട്ടിൽ ഫെഡറിക് ജെയിംസ് ആണ് പിടിയിലായത്. ഇയാൾക്ക് 22 വയസ്സാണ്. ഇരവിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്.
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയ പ്രതി നാല് മാസത്തോളം വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച ഇയാൾ കടന്നു കളയുകയായിരുന്നു.
ഇരവിപുരം സി ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.












