Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

13 വർഷങ്ങൾ; പാകിസ്ഥാനെതിരായ ബൗൾ ഔട്ട് വിജയത്തിന്റെ ഓർമ്മകളിൽ ടീം ഇന്ത്യ

by Brave India Desk
Sep 14, 2020, 05:21 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: 2007 സെപ്റ്റംബർ 14ആം തീയതിയായിരുന്നു ആദ്യ ട്വെന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബൗൾ ഔട്ടിലൂടെ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. പിന്നീട് ബൗൾ ഔട്ട് മാറി ടൈ ബ്രേക്കറായി സൂപ്പർ ഓവർ വന്നുവെങ്കിലും ആരാധകർ മറക്കാനിടയില്ലാത്ത ആ ബൗൾ ഔട്ടിന്റെ ഓർമ്മകളിലേക്ക്…

ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന പ്രഥമ ട്വെന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ്തല മത്സരത്തിൽ ഡർബനിലെ കിംഗ്സ്മീഡിൽ വെച്ചാണ് ഇന്ത്യ ചരിത്രത്തിലേക്ക് വിക്കറ്റുകൾ എറിഞ്ഞിട്ടത്. പരമ്പരാഗത വൈരികൾ ചെറുപ്പത്തിന്റെ തിളപ്പിൽ മാറ്റുരച്ച മത്സരം ആവേശകരമായ സമനിലയിൽ കലാശിച്ചു. ഒടുവിൽ ടൈബ്രേക്കറായ ബൗൾ ഔട്ടിൽ 3-0 എന്ന നിലയിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.

Stories you may like

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

ഇന്ത്യക്കായി പന്തെടുത്ത ഹർഭജൻ സിംഗും വീരേന്ദർ സെവാഗും റോബിൻ ഉത്തപ്പയും ലക്ഷ്യം കണ്ടപ്പോൾ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീഡിയും ഉമർ ഗുല്ലും യാസിർ അറാഫത്തും അവസരം പാഴാക്കി.

മഹേന്ദ്ര സിംഗ് ധോനിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി. താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലാക്കി. 87ന് 5 എന്ന നിലയിൽ പരുങ്ങിയ പാകിസ്ഥാനെ 53 റൺസുമായി മിസ്ബ ഉൾ ഹഖ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. എന്നാൽ, അവസാന ഓവറിൽ മിസ്ബ റൺ ഔട്ടായതോടെ മത്സരം സമനിലയിൽ ആയി. ഇന്ത്യക്കായി റോബിൻ ഉത്തപ്പ 50ഉം നായകൻ ധോനി 33ഉം റൺസ് നേടി. ഇർഫാൻ പഠാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

പിന്നീട് എം എസ് ധോനി എന്ന യുവനായകന്റെ ഉയർച്ച കണ്ട ലോകകപ്പിലെ കലാശപ്പോരിൽ വീണ്ടും പാകിസ്ഥാനെ തകർത്ത് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ പ്രഥമ രാജാക്കന്മാരായി. ഇംഗ്ലണ്ടിന്റെ പ്രകോപനങ്ങൾക്ക് സ്റ്റ്യുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സറുകൾ തൂക്കി യുവരാജ് സിംഗ് മറുപടി നൽകിയതും പൊള്ളോക്കും ഗിൽക്രിസ്റ്റും ഹെയ്ഡനും അടങ്ങുന്ന വമ്പന്മാരെ കൂടാരം കയറ്റി ശ്രീശാന്ത് ആനന്ദ നൃത്തം ചവിട്ടിയതും ലോകകപ്പിന്റെ ഗൃഹാതുരമായ ഓർമ്മകളായി.

Tags: pakistanindiaT20 WC 2007Bowl Out
Share16
Tweet
Send
Share

Latest stories from this section

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

Latest News

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്ത് റഷ്യ ; ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ മുന്നേറ്റം

റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies