ന്യൂഡൽഹി : ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് ഉയർത്താനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഈ വർഷം പ്രതിരോധ നവീകരണത്തിനായി 90,048 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ പട്നായിക്ക് രാജ്യസഭയിൽ എഴുതി നൽകിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞവർഷം, 81,048 രൂപയാണ് പ്രതിരോധ മേഖലയിലെ നവീകരണത്തിനായി സർക്കാർ അനുവദിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ 9,000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള പ്രതിരോധ ആയുധങ്ങളുടെ നവീകരണത്തിനും പുതിയ ഉപകരണങ്ങൾ വാങ്ങാനുമായിരിക്കും ഈ തുക ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ലഡാക്ക് അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയം ഈ തുക അനുവദിച്ചിട്ടുള്ളത്.
Discussion about this post