തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് 24 നോ 26 നോ നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കി.
ഒക്‌ടോബര്‍ 19 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും. വോട്ടെണ്ണല്‍ നവംബര്‍ 28 നു നടത്താമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 14 ന് പ്രസിദ്ധീകരിക്കും. ജില്ലാപഞ്ചായത്തുകളുടെ അന്തിമ പട്ടിക ഒക്‌ടോബര്‍ 16 നും പുറത്തിറക്കും. സംവരണ വാര്‍ഡുകള്‍ ഒക്‌ടോബര്‍ 17 ന് പ്രസിദ്ധീകരിക്കും. ഒക്‌ടോബര്‍ 17 ന് തന്നെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post