ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസയുമായി നിരവധി പേരാണ് എത്തുന്നത്.
അതേസമയം സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപി പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ നീളുന്ന സേവന പരിപാടിയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം പതിവുപോലെ ഉണ്ടാവില്ല. 2014ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ അദ്ദേഹം അത് ഒഴിവാക്കിയിരിക്കുകയാണ്.
Discussion about this post