നഴ്സുമാർ മരുന്ന് ഓവർഡോസ് കുത്തിവച്ച് കൊല്ലുമെന്ന് മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പരാമർശത്തിനെതിരെ രൂക്ഷം വിമർശനം. ഗവൺമെന്റ്സ് നെഴ്സസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഷാഹിനക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്.
ഷാഹിനയുടെ രാഷ്ട്രീയം ഏതുമാവട്ടെ ! അവർ ഒരു ഇടതുപക്ഷ അനുഭാവമുള്ള വ്യക്തിയായത് കൊണ്ടൊന്നുമല്ല ഞങ്ങളിവിടെ വിമർശിക്കുന്നത്. പക്ഷേ ഇടതുപക്ഷ അനുഭാവി എന്ന കാരണത്താൽ വിമർശിക്കപെടാൻ പാടില്ല എന്നുമില്ല.. കാരണം ആത്യന്തികമായി ഞങ്ങളുടെ രാഷ്ട്രീയം നഴ്സ് എന്നതാണ്. ഞങ്ങളുടെ രാഷ്ട്രീയം മാത്രമല്ല, ജാതിയും മതവും എല്ലാം അത് തന്നെയാണ്… ഞങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ അത് ആരായാലും ഞങ്ങൾ ശക്തമായി പ്രതികരിച്ചിരിക്കും…. എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
#നഴ്സിംഗ്_സമൂഹത്തെ_ഒന്നാകെ_അപമാനിച്ച_ഷാഹിന_മാപ്പ്_പറയുക..
നഴ്സുമാർ മരുന്ന് ഓവർഡോസ് കുത്തിവച്ച് കൊല്ലുമത്രെ !!
ഷാഹിന നഫീസ എന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകയുടെ കണ്ടുപിടുത്തമാണ്…
ഷാഹിനയുടെ രാഷ്ട്രീയം ഏതുമാവട്ടെ ! അവർ ഒരു ഇടതുപക്ഷ അനുഭാവമുള്ള വ്യക്തിയായത് കൊണ്ടൊന്നുമല്ല ഞങ്ങളിവിടെ വിമർശിക്കുന്നത്… ( ഇതോടൊപ്പമുള്ള പോസ്റ്റർ ഞങ്ങൾ ഉണ്ടാക്കിയതല്ല ).
പക്ഷേ ഇടതുപക്ഷ അനുഭാവി എന്ന കാരണത്താൽ വിമർശിക്കപെടാൻ പാടില്ല എന്നുമില്ല.. കാരണം ആത്യന്തികമായി ഞങ്ങളുടെ രാഷ്ട്രീയം നഴ്സ് എന്നതാണ്. ഞങ്ങളുടെ രാഷ്ട്രീയം മാത്രമല്ല, ജാതിയും മതവും എല്ലാം അത് തന്നെയാണ്… ഞങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ അത് ആരായാലും ഞങ്ങൾ ശക്തമായി പ്രതികരിച്ചിരിക്കും….
അപ്പോ ഷാഹിനയോട്….
നഴ്സുമാരുടെ ജോലി ജീവൻ രക്ഷിക്കലാണ്. അല്ലാതെ ജീവനെടുക്കലല്ല.
തങ്ങളുടെ അടുത്തെത്തുന്ന ഓരോ രോഗിയുടെയും ജീവൻ തിരിച്ചുപിടിക്കാനായി കഠിനപ്രയത്നം നടത്തുന്നവരാണ് ഞങ്ങൾ നഴ്സുമാർ. അവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ സാമ്പത്തികനിലയോ സമൂഹത്തിലെ സ്റ്റാറ്റസോ നോക്കിയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. സമൂഹത്തിൽ അവർ ആരായാലും ഞങ്ങളുടെ അടുത്തെത്തുമ്പോൾ അവർ രോഗി മാത്രമാണ്. അവരുടെ ജീവൻ തിരിച്ചുപിടിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഞങ്ങൾക്കുണ്ടാവാറുള്ളൂ….
ഷാഹിന മാധ്യമപ്രവർത്തനം തുടങ്ങിയിട്ട് 2 പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടെന്ന് കരുതുന്നു.
ഒരു കാര്യം ചോദിക്കട്ടെ, ഇക്കാലത്തിനിടെ കേരളത്തിൽ, അല്ലെങ്കിൽ ഇന്ത്യാമഹാരാജ്യം മൊത്തത്തിൽ നഴ്സുമാർ ഓവർഡോസ് മരുന്ന് കുത്തിവച്ച് ആളെ കൊന്ന എത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്?? താങ്കൾ കണ്ടിട്ടുണ്ട്??
താങ്കളെപ്പോലെ സീനിയറായ ഒരു മാധ്യമപ്രവർത്തക ഫേസ്ബുക്ക് പോലെ ലക്ഷക്കണക്കിന് പേർ കാണുന്ന ഒരു സമൂഹമാധ്യമത്തിൽ ഒരു കമന്റ് ഇടുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടേ??
മുൻകാലങ്ങളിൽ ഷാഹിന കാഴ്ചവച്ചിട്ടുള്ള മികച്ച പ്രവർത്തനങ്ങൾ വിസ്മരിക്കുന്നില്ല ! ഷാഹിന പുറത്തുകൊണ്ടുവന്നിട്ടുള്ള വാർത്തകളും മറക്കുന്നില്ല.
പക്ഷേ…. ഈ പറഞ്ഞതൊന്നും താങ്കൾ ഇപ്പോൾ ഇട്ട ഈ കമന്റ് വഴി നഴ്സിംഗ് സമൂഹത്തെ ഒന്നാകെ അപമാനിച്ചതിന് ന്യായീകരണമാകുന്നില്ല എന്നോർക്കുക.
ഒരുപക്ഷേ ഇതൊരു തമാശയായി പറഞ്ഞതായിരിക്കാം.. ഈ കമന്റ് ഇടാനിടയായ സാഹചര്യവും എനിക്കറിയില്ല. അത് എന്ത് തന്നെയായാലും ഏതൊരു സാഹചര്യത്തിലായാലും, ഇതൊരു വെറും തമാശയായിട്ട് ഞങ്ങൾക്ക് തോന്നുന്നില്ല… അതുകൊണ്ടാണിപ്പോൾ ഈ കുറിപ്പ് എഴുതേണ്ടിവന്നതും…
കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി സ്വന്തം ജീവൻ പോലും പണയംവച്ച് നാടിനായി, നാട്ടാർക്കായി പൊരുതുന്ന ഒരു വിഭാഗത്തെയാണ് നിങ്ങൾ അപമാനിച്ചത്.
അതിന് മാപ്പ് പറയുക തന്നെ വേണം… മാന്യതയുണ്ടെങ്കിൽ……
https://www.facebook.com/1511893739022528/photos/a.1511894382355797/2637096939835530/?type=3&__xts__%5B0%5D=68.ARA2eD8KXRCRVMsUVbZSjhSWS4VGvZG2uYWRDlMn4cLjloiXpLV_GZ2DGbH_q2NDh7bAZnM1q3oKlBnHm9282s7_Ol3Dogc-RNe4HkEFWZlwuA8lWUnh5d4WxBQMzeZqXD2qU2PDzqMaj4q3_a5AzHQwD7_U5HKrRDzR4PJAlMO_d5MBZ8uqTm4ZojP_wZvTpVvbWgamURfaF70aWPKLKRj9mAWAxpVCpZvWQM5Nq-h3qibVp5Yoglh8Y49vpOwv5Bgul_lwJX8S2QsXRYcf4ur21gh94ZkFtwmh0ex-BJpiXklJW-dVe9Do34HLtUMRjjfOGN-4qcsqXs2dyz0xB9hDnoiQ&__tn__=-R
Discussion about this post