തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും പോളിംഗ് സമയം അവസാനിച്ചു. പല ബൂത്തുകളിലും ഇപ്പോഴും നീണ്ട നിര തുടരുകയാണ്. വരിയിൽനിന്ന എല്ലാവർക്കും സ്ലിപ് നല്‍കിയിട്ടുണ്ട്. 67.27% ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം-64.40,ആറ്റിങ്ങല്‍-67.62, കൊല്ലം-65.33, പത്തനംതിട്ട-62.08, മാവേലിക്കര-64.27, ആലപ്പുഴ-70.90, കോട്ടയം-64.14, ഇടുക്കി-64.57, എറണാകുളം-65.53, ചാലക്കുടി-69.05, തൃശൂര്‍-68.51, പാലക്കാട്-69.45, ആലത്തൂര്‍-68.89, പൊന്നാനി-63.39, മലപ്പുറം-67.12, കോഴിക്കോട്-68.86, വയനാട്-69.69, വടകര-69.04, കണ്ണൂര്‍-71.54, കാസര്‍ഗോഡ്-70.37 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
പ്രമുഖ നേതാക്കളും സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. ജൂൺ നാലിന് ആണ് വോട്ടെണ്ണൽ.
Discussion about this post