വാഷിംഗ്‌ടൺ: ഇറാനിയൻ സൈന്യത്തിന് വേണ്ടി “അനധികൃത വ്യാപാരം”, “ആളില്ലാത്ത വിമാന കൈമാറ്റം” എന്നിവ സുഗമമാക്കിയതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയും ഇറാനും തമ്മിലുള്ള തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്.
ഈ കമ്പനികളും വ്യക്തികളും കപ്പലുകളും ഇറാനിയൻ ആളില്ലാ വിമാനങ്ങൾ റഷ്യ- യുക്രൈൻ യുദ്ധത്തിന് രഹസ്യമായി വിൽക്കുന്നതിനും അതിന് ധനസഹായം നൽകുന്നതിനും കേന്ദ്ര പങ്ക് വഹിച്ചിട്ടുണ്ട്.” യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സെൻ ഷിപ്പിംഗ്, പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സീ ആർട്ട് ഷിപ്പ് മാനേജ്‌മെൻ്റ് (OPC) പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് ഇന്ത്യൻ കമ്പനികൾക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
സഹാറ തണ്ടർ എന്ന ഇറാൻ്റെ പ്രതിരോധ മന്ത്രാലയത്തിനും ആംഡ് ഫോഴ്‌സ് ലോജിസ്റ്റിക്‌സിനും (MODAFL) വേണ്ടി ഇറാനിയൻ ചരക്കുകളുടെ വിൽപ്പനയിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്ന ഒരു വലിയ ഷിപ്പിംഗ് കമ്പനിക്ക് വേണ്ട പിന്തുണ കൊടുത്തതിനാണിത്.
Discussion about this post