കാസർകോഡ് : കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. കാസർകോഡ് ചെർക്കളയിലാണ് സംഭവം നടന്നത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് കള്ളവോട്ട് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചത്. തുടർന്ന് യുഡിഎഫ് പ്രവർത്തകർ ബൂത്തിൽ സംഘർഷം ഉണ്ടാക്കുകയും എൽഡിഎഫിന്റെ ബൂത്ത് ഏജന്റിനെ പുറത്താക്കുകയും ചെയ്തു.
ചെർക്കള ഗവൺമെന്റ് ഹൈസ്കൂളിൽ ആണ് മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തിയത്. വിവരമറിഞ്ഞ് ഈ സംഭവം റിപ്പോർട്ട് ചെയ്യാനായി എത്തിയതായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ സംഘം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറമാനെ മുസ്ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു. ഉടൻതന്നെ പോലീസ് സംഭവത്തിൽ ഇടപെട്ട് മാദ്ധ്യമപ്രവർത്തകരെ രക്ഷിക്കുകയായിരുന്നു.
Discussion about this post