മന്ത്രി കെ.ടി ജലീലിന്റെ വിദേശ യാത്ര സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നു. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധവും, കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധവും എന്‍ഐഎ വിശദമായി അന്വേഷിക്കും.
ജലീല്‍ നടത്തിയ വിദേശയാത്രയില്‍ അകമ്പടി സേവിച്ചത് ആരൊക്കെ, ആരെയൊക്കെ വിദേശത്ത് വച്ച് കണ്ടു, തുടങ്ങിയ വിവരങ്ങളും എന്‍ഐഎ പരിശോധിക്കും. ചോദ്യം ചെയ്തതിന് പിറകെ അന്വേഷണം ശക്തമാക്കാനുള്ള തീരുമാനമാണ് എന്‍ഐഎ കൊള്ളുന്നത്.
കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്ത് ശേഷമാകും ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുക. ശക്തമായ രാഷ്ട്രീയ എതിര്‍പ്പുമായി സിപിഎം രംഗത്തുണ്ടെങ്കിലും അന്വേഷണം മന്ത്രിയെ ചുറ്റിപറ്റി നീങ്ങുമെന്ന് തന്നെയാണ് സൂചന. ഇതിനിടെ ജലീലിനെ ഇത്ര ശക്തമായി പ്രതിരോധിക്കുന്നതും, ഖുറാന് വിഷയം ഉയര്‍ത്തിയുള്ള മത കാര്ഡുപയോഗിക്കലും സിപിഎമ്മിനകത്തും, ഇടത് മുന്നണിയ്ക്കകത്തും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. മന്ത്രിയെ സര്‍വ്വ ശക്തിയെടുത്ത് ഉപരോധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ശിവശങ്കരനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.
Discussion about this post