തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മതവര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ വ്യാജപ്രചരണം നടത്തുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
ജന്മഭൂമിയില് എഴുതിയ ലേനത്തിലാണ് സുരേന്ദ്രന്റെ ആവശ്യം. അഴിമതി മറയ്ക്കാന്‍ സി.പി..എം വര്‍ഗീയരാഷ്ട്രീയം പയറ്റുന്നുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.ഖുറാന് വിതരണം ചെയ്തതിനെ ബി.ജെ.പി എതിര്‍ത്തിട്ടില്ലെന്നും നിയമവിരുദ്ധമായി സ്വര്‍ണവും പണവും കടത്തിയതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയതെന്നും സുരേന്ദ്രന് വിശദീകരിച്ചു. ബിജെപിയും കോണ്‍ഗ്രസും ഖുറാന് വിതരണം ചെയ്യുന്നതിനെ എതിര്ത്തുന്നുവെന്നും, കുറാനെന്താ നിരോധിത പുസ്തകമാണോ എന്നുമായിരുന്നു ദുഷ്വാക്കോടെയുള്ള കോടിയേരിയുടെ വാക്കുകള്‍.
ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയും വരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ലെന്നും രാജ്യത്തെ വഞ്ചിച്ച മന്ത്രിമാര്‍ സ്ഥാനമൊഴിയുന്നതുവരെ ബി.ജെ.പിയുടെ സമരം അവസാനിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേസന്വേഷണത്തെ പിണറായി വിജയന് രഹസ്യമായി അട്ടിമറിക്കുകയാണെന്നും നാണംകെടും മുമ്പ് രാജിവെച്ചൊഴിയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post