കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ മലയാളികളെ ഉള്‍പ്പടെ കൂടുതല്‍ അറസ്റ്റിനു സാധ്യത.ചിലര്‍ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില്‍ മലയാളികളുമുണ്ടെന്നുമാണു വിവരം. ഭോപാല്‍, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്‍ഐഎ സംഘം രണ്ടാഴ്ച മുന്‍പു കേരളത്തില്‍ പലയിടത്തും തങ്ങിയിരുന്നു.
രാജ്യവ്യാപകമായി സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ ലകഷ്യമെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഘത്തലവന്‍ കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണെന്ന് എന്‍ഐഎ പറഞ്ഞു. എന്‍ഐഎ ബന്ധമുള്ള പത്ത് പേരെ ഇതിനകം രാജ്യത്ത് നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും ഉടന്‍ പിടിയിലാകുമെന്നും എന്‍ഐഎ വ്യക്തമാക്കി
ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന 30 പേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) എന്ന ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടനയ്ക്കു കേരളത്തില്‍ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. 2019 ല്‍ സംസ്ഥാനത്ത് അറസ്റ്റിലായ 7 പേര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നു കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. രാജ്യത്ത് നിരോധിച്ച 7 സംഘടനകളുടെ ഒളിപ്രവര്‍ത്തനത്തിനു കേരളം വേദിയാക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ഇതിനിടെ എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ കേരള പൊലീസ് പരിശോധന നടത്തി. റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറല്‍ ജില്ലാ പരിധിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളും പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ചട്ടപ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടത്താത്ത പക്ഷം തൊഴില്‍ ഉടമകള്‍ക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.മറുനാടന്‍ തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് തീവ്രവാദികളെ ഇന്നലെ എന്‍ഐഎ പിടികൂടിയതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
Discussion about this post