തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും കനത്ത മവ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം എറണാകുളം ഇടുക്കി തൃശൂര്‍ പാലക്കാട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. അറബിക്കടലില്‍ ശക്തമായ കാലവര്‍ഷക്കറ്റ് വീശുന്നതിനാല്‍ ആണിത്. തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് അപകടനിലയ്ക്കടുത്തെത്തി. അറബിക്കടലില്‍ ശക്തമായ കാലവര്‍ഷക്കറ്റ് വീശുന്നതിനാല്‍ ആണിത്. തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് അപകടനിലയ്ക്കടുത്തെത്തി.
Discussion about this post