തിരുവനന്തപുരം: പ്രോട്ടോകോള്‍ ലംഘിച്ച് നയതന്ത്രബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ തലസ്ഥാനത്തെ സി ആപ്റ്റില്‍ ഇന്നും എന്‍.ഐ.എ പരിശോധന. മന്ത്രി കെ.ടി ജലീല്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 32 പായ്ക്ക് മതഗ്രന്ഥങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സി ആപ്റ്റില്‍ എത്തിച്ചു. പിന്നീട് ഈ സ്ഥാപനത്തിലെ വാഹനത്തിലാണ് വിവിധയിടങ്ങളില്‍ മതഗ്രന്ഥം വിതരണം ചെയ്തത്. മതഗ്രന്ഥം കയറ്റിയ വാഹനത്തിന്റെ യാത്രാരേഖകള്‍, ജിപിസ് എന്നിവ എന്‍.ഐ.എ അന്വേഷണ സംഘം പരിശോധിച്ചു.
ചൊവ്വാഴ്ചയും സി ആപ്റ്റിലെത്തിയ സംഘം ചില ജീവനക്കാരുടെയും പിന്നീട് മുന്‍ സി ആപ്റ്റ് ഡയറക്ടറും നിലവില്‍ എല്‍ബിഎസ് ഡയറക്ടറുമായ എ. അബ്ദു റഹ്മാന്റെയും മൊഴിയെടുത്തിരുന്നു. ഇതോടെ സി ആപ്റ്റില്‍ പരിശോധനക്കെത്തുന്ന രണ്ടാമത് കേന്ദ്ര ഏജന്‍സിയാണ് എന്‍.ഐ.എ. മുന്‍പ് കസ്റ്റംസ് ഇവിടെ പരിശോധന നടത്തിയിരുന്നു.
Discussion about this post