നോയ്ഡ : യു.പിയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ‘മിത്‍വാ’ എന്ന ഗാനമാലപിച്ച് പ്രശസ്ത ഗായകൻ ഉദിത് നാരായൺ. നടൻ അനുപം ഖേർ, ഗായകരായ കൈലാഷ് ഖേർ, അനുപ് ജലോട്ട ഉൾപ്പെടെ ബോളിവുഡിലെ പല ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് അമീർ ഖാൻ നായകനായ ലഗാൻ എന്ന സിനിമയിലെ ‘മിത്‌വാ’ എന്ന ഗാനം ഉദിത് നാരായണൻ ആലപിച്ചത്.
യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയ്ഡയിൽ വരാനിരിക്കുന്ന ഫിലിം സിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചു.സിനിമാ മേഖലയിലെ താരങ്ങൾ പ്രതീക്ഷിക്കുന്നതിലും മനോഹരമായി യുപിയിൽ ഫിലിം സിറ്റി നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു യോഗം നടന്നത്. നോയിഡയിലെ ഫിലിം സിറ്റി യഥാർത്ഥ്യമാവുന്നതോടെ ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു വേദിയാണ് ലഭിക്കാൻ പോവുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.












