Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മതപരിവര്‍ത്തകര്‍ക്കും, വിധ്വംസകപ്രവര്‍ത്തകര്‍ക്കുമെതിരെ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്

by Brave India Desk
Sep 25, 2020, 08:27 am IST
in India
Share on Facebook
Tweet
WhatsApp
Telegram

വിദേശത്ത് നിന്നും കണക്കില്ലാത്ത ഫണ്ട് സ്വീകരിച്ച് നിർബ്ബന്ധിത മത പരിവർത്തനങ്ങളും വിദ്ധ്വംസക പ്രവർത്തനങ്ങളും നടത്തുന്ന എൻ ജി ഓകൾക്ക് ഇനി വൈകാതെ പൂട്ട് വീഴും. The Foreign Contribution Regulation (FCRA) Amendment Bill 2020 എന്ന പേരിൽ നിയമ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ആദ്യ പടിയായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കി. NGO (Non Governmental Organizations) എന്ന പേരിൽ വിദേശത്തു നിന്ന് ധന സഹായം നേടി രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളും, വ്യക്തികളും ധന സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് നിർണ്ണായകമായ ഭേദഗതികളാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ കൊണ്ടു വന്നിരിക്കുന്നത്.

https://www.facebook.com/braveindianews/videos/1484666721723716

Stories you may like

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇപ്രകാരമാണ്:

ഇനി മുതൽ ഐ എ എസുകാർ, ഐ പി എസുകാർ, ജഡ്ജിമാർ, പൊലീസുകാർ, ജയിലർമാർ, മജിസ്ട്രേറ്റുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, കോർപ്പറേഷൻ അംഗങ്ങൾ തുടങ്ങി പൊതുസേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിദേശ പണം സ്വീകരിക്കാൻ കഴിയില്ല.

ഒരു എൻ ജി ഓക്ക് ലഭിച്ച ഫണ്ട് മറ്റൊരു എൻ ജി ഓക്കോ വ്യക്തിക്കോ കൈമാറാൻ ഇനി സാധിക്കില്ല. ലൈസൻസുള്ള ഒരു സംഘടനയുടെ പേരിൽ ഫണ്ട് സ്വീകരിച്ച് പിന്നീട് അത് പല വ്യാജ കമ്പനികളും സംഘടനകളും വഴി ചെലവഴിക്കാൻ ഇനി സാധിക്കില്ല. എഫ് സി ആർ എ ലൈസൻസ് നേടാതെ ഒരു വിദേശ ഫണ്ടിംഗ് ഏജൻസിക്കും സംഘടനക്കും ഇനി രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കില്ല.

ഒരു എൻ ജി ഓക്കും തങ്ങൾക്ക് ലഭിക്കുന്ന വിദേശ പണത്തിൻ്റെ 20% ൽ കൂടുതൽ തുക ഭരണപരമായ ചിലവുകൾക്ക് വിനിയോഗിക്കാൻ സാധിക്കില്ല. സേവന വേതന ഇനത്തിൽ വൻ തുകകൾ ഇനി മുതൽ എൻ ജി ഓ തലവന്മാർക്ക് യഥേഷ്ടം എഴുതിയെടുക്കാൻ സാധിക്കില്ല.

എഫ് സി ആർ എ രജിസ്ട്രേഷൻ ലഭിക്കുന്നതിന് ഭാരവാഹികളുടെ ആധാർ കാർഡുകളും പാസ്പോർട്ടും നിർബ്ബന്ധമാക്കും.

എഫ് സി ആർ എ ലൈസൻസ് ഉള്ള എൻ ജി ഓകളുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കുമ്പോൾ അവരുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കും.

ഇനി മുതൽ ന്യൂഡൽഹിയിലെ എസ് ബി ഐ ശാഖ വഴി മാത്രമേ എൻ ജി ഓകൾക്ക് പണം സ്വീകരിക്കാൻ സാധിക്കൂ. എൻ ജി ഓകൾക്കുള്ള എല്ലാ വിദേശ ഫണ്ടും ഈ അക്കൗണ്ടിൽ കൂടി മാത്രമേ ഇനി മുതൽ ഇന്ത്യയിൽ എത്തൂ. സാർക്കാരിനോ സർക്കാർ ഏജൻസികൾക്കോ എപ്പോൾ വേണമെങ്കിലും ഏത് വിവരങ്ങളും ബാങ്കിൽ നിന്ന് ആവശ്യപ്പെടാം.

ഈ നിയമത്തിലെ ഏതെങ്കിലും ചട്ടങ്ങൾ ലംഘിക്കുന്ന പക്ഷം അവർക്ക് തുടർന്ന്‌ ഫണ്ട് സ്വീകരിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ സർക്കാരിന് സാധിക്കും. ലഭിച്ച ഫണ്ട് പിന്നീട് ഉപയോഗിക്കാനും സാധിക്കില്ല. ആസ്തികൾ സർക്കാരിലേക്ക് കണ്ടു കെട്ടുകയും ചെയ്യും. നിയമ ലംഘനം നടത്തുന്നവരുടെ വിലക്ക് നിലവിലെ 180 ദിവസത്തിൽ നിന്നും  വീണ്ടും 180 ദിവസം കൂടി വർദ്ധിപ്പിക്കും.

എഫ് സി ആർ എ ലൈസൻസ് എടുത്തവരുടെ ലൈസൻസ് സർക്കാരിന് റദ്ധാക്കാൻ നിലവിൽ സാധിക്കുന്നതോടൊപ്പം, സംഘടനകൾക്ക് തങ്ങളുടെ ലൈസൻസ് സ്വമേധയാ സറണ്ടർ ചെയ്യാനും സാധിക്കും.

സാമ്പത്തിക രംഗത്തെയും സാമൂഹിക രംഗത്തെയും സർജിക്കൽ സ്ട്രൈക്ക് എന്നാണ് പുതിയ നിയമ ഭേദഗതിയെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. മതപരിവർത്തനങ്ങൾക്കും വിദ്ധ്വംസക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ വിദേശത്ത് നിന്നും നാട്ടിലേക്ക് പണമൊഴുകുന്നത് ഇതിലൂടെ അവസാനിക്കും. രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ഒപ്പം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരവാദ സംബന്ധമായ പ്രതിച്ഛായയിലൂടെ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടാനുമുള്ള ചില സംഘടനകളുടെ നീക്കങ്ങൾ ഇതോടെ അവസാനിക്കും . അന്താരാഷ്ട്ര മാധ്യമങ്ങളെ വിലക്കെടുത്ത് രാജ്യത്തെ താറടിച്ചു കാണിക്കുന്ന പ്രസ്ഥാനങ്ങൾക്ക് പുതിയ നിയമ ഭേദഗതി കനത്ത തിരിച്ചടിയാകും.

രാജ്യത്തെ പാവപ്പെട്ടവരുടെ അഭിമാനത്തെ ആഗോള മതപരിവർത്തന- ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് ദുരുപയോഗം ചെയ്യാനുള്ള ചില സംഘടനകളുടെ നീക്കം ഇതോടെ എന്നെന്നേക്കുമായി അവസാനിക്കും. ഒപ്പം വിദേശ ധനസഹായം എന്ന ലേബലിൽ രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ തകിടം മറിക്കുകയും  അരക്ഷിതാവസ്ഥകളും അപകർഷതാ ബോധങ്ങളും മുതലെടുത്ത് ലക്ഷ്യം നേടനുമുള്ള ഗൂഢസംഘങ്ങളുടെ നീക്കങ്ങൾ ഈ നിയമ ഭേദഗതിയിലൂടെ അസ്തമിക്കും.

നോട്ട് നിരോധനവും ജി എസ് ടിയും നടപ്പിലാക്കി വിജയിപ്പിച്ച അതേ ഇച്ഛാശക്തി തന്നെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതിക്ക് പിന്നിലും ഉറച്ച് നിലകൊള്ളുമ്പോൾ പതിവ് സമരപരിപാടികളിൽ കവിഞ്ഞ് ഒന്നിനും സാധിക്കാത്ത നിസ്സഹായാവസ്ഥയിൽ തുടരേണ്ട ഗതികേടിലാണ് ചൈനയിൽ നിന്നടക്കം പണം വാങ്ങി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വളമിടുന്ന ചില പ്രതിപക്ഷ പാർട്ടികളും വിദേശ ഫണ്ടിൽ തഴച്ചു വളർന്ന ചില തട്ടിക്കൂട്ട് പ്രസ്ഥാനങ്ങളും.

Tags:
Share1
Tweet
Send
Share

Latest stories from this section

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘ഇന്ത്യ മാപ്പ് പറയണം, ഇല്ലെങ്കിൽ കളിക്കില്ല’; ആവശ്യം തള്ളി സംഘാടകർ, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്താൻ പിന്മാറി!

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

Latest News

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies