ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോക് നായക് ജയ് പ്രകാശ് നാരായണന് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
സെപ്തംബര്‍ 14 നാണ് സിസോദിയയ്ക്ക് കൊറോണയുള്ളതായി കണ്ടെത്തിയത്. എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍, ഇന്ന് രാവിലെയോടെ കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. പനിയും ശ്വാസതടസ്സുമാണ് അദ്ദേഹത്തിന് ഉണ്ടായതെന്നാണ് വിവരം.
അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post