കേരളത്തില്‍ ശക്തമായ വേരോട്ടം നേടുവാനുള്ള ബിജെപിയുടെ നിര്‍ണായക നീക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കത്തോലിക്കാ മെത്രാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ പദവിയിലേക്ക് ക്യാബിനറ്റ് റാങ്കോടെ കൂടി എത്തുന്നതിന് ഒപ്പം തന്നെ കേരളത്തിലെ പ്രമുഖ മുന്നണികളില്‍ നിന്നും പുറത്തായി നില്‍ക്കുന്ന ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇടതുപക്ഷ മുന്നണിയുമായുള്ള ചര്‍ച്ചകളില്‍ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്ന മെല്ലെപ്പോക്ക് നയം ഇതുകൊണ്ടാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഇടതുപക്ഷത്തോടൊപ്പം ചേരുന്നതില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു. സമീപകാലത്ത് ഉണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണ സാധ്യതകളെ ബാധിക്കുന്നതും ജോസ് കെ മാണിയെ ചിന്തിപ്പിക്കുന്ന വിഷയമാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുവാന്‍ ഉറപ്പുള്ള ഒരു സീറ്റ് ഇല്ലാത്തതും, ഇടതു പക്ഷത്തു നിന്ന് ജയിച്ചാല്‍ തന്നെ ഭരണം ലഭിക്കാത്ത സാഹചര്യത്തില്‍ വെറും എംഎല്‍എ ആയി ഇരിക്കുന്നതിനേക്കാള്‍ തനിക്ക് ലാഭകരം എന്‍ഡിഎ യോടൊപ്പം ചേര്‍ന്ന് കേന്ദ്ര മന്ത്രി സഭയില്‍ എത്തുന്നത് ആണെന്ന് ജോസ് കെ മാണിയും വിലയിരുത്തുന്നു.
വ്യക്തമായ ഈ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് സൈബര്‍ കേന്ദ്രങ്ങള്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതും, ഇടതു വലതു പക്ഷങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ മുസ്ലിം പ്രീണനം ആണ് നടത്തുന്നത് എന്ന പ്രചരണം അഴിച്ചു വിടുന്നതും. ഭൂരിപക്ഷ ഹിന്ദു വോട്ടുകളോടൊപ്പം, ജോസ് കെ മാണിയിലൂടെ ക്രൈസ്തവ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ആയാല്‍ 15 നിയമസഭാ സീറ്റുകളില്‍ എങ്കിലും വിജയിക്കാം എന്നതാണ് ബിജെപിയുടെ പദ്ധതി. പുതിയ കേന്ദ്ര നിയമങ്ങള്‍ അനുസരിച്ച് ക്രൈസ്തവ സഭകള്‍ക്ക് വിദേശത്തുനിന്നു ധനസമാഹരണം നടത്തുന്നതിനും, മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാങ്കേതിക തടസ്സങ്ങള്‍ നേരിടും. സ്വാഭാവികമായും കേന്ദ്രവുമായി നല്ല ഒരു ബന്ധം ക്രൈസ്തവസഭകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അഭികാമ്യമാണ്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആയുള്ള പുരോഹിത മുഖ്യന്റെ കടന്നുവരവും, ജോസ് കെ മാണിയുടെ എന്‍ഡിഎ പ്രവേശനവും ക്രൈസ്തവ സഭകളെ കൂടുതലായി ബിജെപിയോട് അടുപ്പിക്കും എന്ന ധാരണയിലാണ് അവര്‍.
ജോസ് കെ മാണിയുടെ വരവിന് ബിജെപി സംസ്ഥാന നേതൃത്വം അനുകൂലമാണ് എങ്കില്‍ കൂടിയും അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിലെ ക്യാബിനറ്റ് റാങ്ക് നല്‍കുന്നതിനോട് കേന്ദ്രമന്ത്രി വി മുരളീധരന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആയിട്ടാണ് ജോസ് കെ മാണി ചര്‍ച്ചകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ കേരള ഘടകത്തിന് വിഷയത്തില്‍ വലിയ പങ്കാളിത്തം ഇല്ല. കുമ്മനം രാജശേഖരനും, ജോസ് കെ മാണിയും, തുഷാര്‍ വെള്ളാപ്പള്ളിയും ആകും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ നയിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിജെപി സംഘടന ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്രീകരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. കുമ്മനത്തിന് ക്രൈസ്തവ സഭകളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടാണ് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട ുപോകാതെ അദ്ദേഹത്തെ കേരളത്തില്‍ തന്നെ നില നിര്‍ത്തിയിരിക്കുന്നത്.
https://www.facebook.com/1523018534587969/videos/283900342783132
ജോസ് കെ മാണിയുടെ കടന്നു വരവ് എന്‍ഡിഎയില്‍ തന്നെ അപ്രസക്തമാകും എന്ന തിരിച്ചറിവാണ് പി സി തോമസിനെ പി ജെ ജോസഫും ആയി ചര്‍ച്ച ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കേരള കോണ്‍ഗ്രസ് എന്നും മാത്രം പേരുള്ള പാര്‍ട്ടി ജോസഫിന് വിട്ടു നല്‍കാം എന്നതാണ് പിസി തോമസ് നല്‍കുന്ന സന്ദേശം. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആകാനുള്ള ഒരു മോഹവും അദ്ദേഹത്തിനുണ്ട് എന്നും പറയുന്നു. ജോസ് കെ മാണിയുടെ ഇത്തരം നീക്കങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുസ്ലിം ലീഗും അദ്ദേഹത്തെ തിരികെ കൊണ്ടുവരുവാന്‍ ഒരു രീതിയിലും ശ്രമങ്ങള്‍ നടത്താത്തത്. കേന്ദ്രമന്ത്രി പദം കയ്യില്‍ എത്തിയാല്‍ പാര്‍ട്ടിയെ വളര്‍ത്താനും, അണികളെ പിടിച്ചു നിര്‍ത്തുവാനും സാധിക്കും എന്നുള്ളതാണ് ജോസ് കെ മാണിയുടെ വിശ്വാസം. എന്‍ഡിഎ അതിശക്തമായി കേന്ദ്രത്തില്‍ പിടി ഉറപ്പിച്ചിരിക്കുന്നതിനാല്‍ മുന്‍കാലത്ത് ഉള്ളതുപോലെ അന്ധമായ ഒരു വിരോധം ബിജെപിയോട് ക്രൈസ്തവ വിഭാഗം വെച്ചുപുലര്‍ത്തി ഇല്ല എന്നും ജോസ് കെ മാണി കണക്കുകൂട്ടുന്നു. പാലാ നിയോജക മണ്ഡലത്തില്‍ പോലും 25000 മുകളില്‍ വോട്ടുകള്‍ പൊതുതിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പിലും എന്‍ഡിഎ നേടിയത് അവരുടെ വ്യക്തമായ അടിത്തറയാണ് സൂചിപ്പിക്കുന്നത് എന്ന രാഷ്ട്രീയ വിലയിരുത്തലാണ് ജോസ് വിഭാഗത്തിലുള്ളത്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വന്ന മാറ്റവും, നരേന്ദ്ര മോഡിയുടെ കീഴില്‍ എന്‍ഡിഎ കൈവരിച്ച ജന സ്വീകാര്യതയും കണക്കിലെടുക്കുമ്പോള്‍ പി സി തോമസിനു സംഭവിച്ചതു പോലുള്ള രാഷ്ട്രീയം നഷ്ടങ്ങള്‍ എന്‍ഡിഎ ബാന്ധവം കൊണ്ട് തങ്ങള്‍ക്ക് ഉണ്ടാവില്ല എന്ന് ജോസ് പക്ഷം കണക്കുകൂട്ടുന്നു.












