കൊച്ചി: ലൈഫ് മിഷന് ക്രമക്കേടില്‍ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച് സി.ബി.ഐ കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എഫ്.സി.ആര്.ഐ പ്രകാരമാണ് കേസ്.
നിലവില്‍ ആരേയും പ്രതിചേര്‍ക്കാതെയാണ് കേസെടുത്തിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുക്കാന്‍ വരുംദിവസങ്ങളില്‍ ലൈഫ് മിഷന് ഓഫീസില്‍ സി.ബി.ഐ റെയ്ഡും നടന്നേക്കാം.
സ്വപ്ന സുരേഷ് അടക്കമുളള വ്യക്തികളെ സി.ബി.ഐ ചോദ്യം ചെയ്യാനുളള സാദ്ധ്യതയേറെയാണ്.
Discussion about this post