ഡൽഹി: ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള മുൻ എംപി എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനാകും. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ടോം വടക്കൻ ബിജെപിയുടെ ദേശീയ വക്താവാകും. കർണാടകയിൽ നിന്നുള്ള യുവ നേതാവും ലോക്സഭാംഗവുമായ തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ ദേശീയ അദ്ധ്യക്ഷൻ.
12 ഉപാദ്ധ്യക്ഷൻമാരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ കേന്ദ്ര മന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവർ ഉപാദ്ധ്യക്ഷൻമാരാണ്.
ഭൂപേന്ദ്ര യാദവടക്കം 8 ജനറൽ സെക്രട്ടറിമാരാണുള്ളത്. 3 ജോയിന്റ് ജനറൽ സെക്രട്ടറിമാരും 13 ദേശീയ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. 23 ദേശീയ വക്താക്കളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമിത് മാളവ്യ ഐടി, സോഷ്യൽ മീഡിയ ചുമതലകളിൽ തുടരും.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.











