ഡൽഹി : അമേരിക്കയുമായി 2,290 കോടിയുടെ ആയുധക്കരാറിൽ ഒപ്പു വച്ച് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും വലിയ ഉപസ്ഥാപനമായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ, ഇന്നാണ് യു.എസ് പ്രതിരോധ സ്ഥാപനവുമായുള്ള കരാറിന് അംഗീകാരം നൽകിയത്.
2,290 കോടി രൂപയുടെ കരാറിൽ, 72,000 യു.എസ് നിർമിത സിഗ്-സോർ റൈഫിളുകളാണ് ഇന്ത്യ കരസ്ഥമാക്കുന്നത്.ഒറ്റ തവണ 30 റൗണ്ട് വരെ വെടിയുതിർക്കാവുന്ന 716i മോഡലിനാണ് സൈന്യം ഓർഡർ നൽകിയിരിക്കുന്നത്.നേരത്തെ, ഇതേ മോഡലിലെ 72,400 തോക്കുകൾക്ക് ആർമിയുടെ നോർത്തേൺ കമാൻഡ് ഓർഡർ നൽകിയിരുന്നതിൽ ആദ്യ ബാച്ചിലെ 10,000 തോക്കുകൾ ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ്, വീണ്ടും 72,000 റൈഫിളുകൾ കൂടി വാങ്ങാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.









