ഡൽഹി : കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ഇന്ത്യ ഗേറ്റിനു സമീപം കോൺഗ്രസ് പ്രവർത്തകർ ഇന്ന് കത്തിച്ച ട്രാക്ടർ 8 ദിവസങ്ങൾക്കു മുമ്പ് അംബാലയിൽ നടന്ന പ്രതിഷേധത്തിൽ കത്തിച്ച അതേ ട്രാക്ടറാണെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 20 ന് കോൺഗ്രസ് പ്രവർത്തകർ കത്തിച്ച അതേ ട്രാക്ടർ തന്നെയാണ് ഇന്നും കത്തിച്ചതെന്ന കാര്യം ദേശീയ മാധ്യമമായ എബിപി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സംഭവം സോഷ്യൽ മീഡിയയിൽ വൻ തരംഗമാവുകയാണ്. കോൺഗ്രസിന്റെ ചെലവുചുരുക്കൽ രാജ്യത്തിന്റെ ഭാഗമാണ് ഇതെന്നാണ് ട്രോളന്മാർ പറയുന്നത്.
പഞ്ചാബ് യൂത്ത് കോൺഗ്രസ് നേതാക്കളാണ് ട്രാക്ടർ ഡൽഹിയിലെത്തിച്ചതെന്നും ശേഷം ഡൽഹിയിലെ ഒരു കോൺഗ്രസ് നേതാവിന്റെ വീട്ടിൽ രാത്രി മുഴുവൻ ഭാഗികമായി കത്തിയ ട്രാക്ടർ ഒളിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. ട്രാക്ടർ കത്തിച്ച സംഭവത്തിൽ അഞ്ച് പേരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനത്തെ ന്യായീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും നേരത്തെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്ന കാലഘട്ടത്തിൽ കാർഷികബില്ലുകളിൽ ഭേദഗതി വരുത്താൻ സർക്കാർ ശ്രമിച്ചിരുന്നു. കർഷകർക്ക് ഒരുപാട് സഹായകമാകുന്ന ബില്ല് തികച്ചും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ കോൺഗ്രസ് എതിർക്കുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.










