തലശ്ശേരി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ് സോണില്‍ സിപിഎം കുടുംബ സംഗമം നടത്തിയതായി പരാതി. കോടിയേരി കൊമ്മല്‍വയലിലെ വീട്ടില്‍ ഇക്കഴിഞ്ഞ 27 നാണ് കുടുംബസംഗമം നടത്തിയത്. സംഭവത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂമാഹി പോലീസ് കേസെടുത്തു.
കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് അവ മറികടന്ന് കുടുംബസംഗമം നടത്തിയത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുടുംബ സംഗമം നടന്ന വീടിന്റെ ഉടമ രവീന്ദ്രന്‍, പൂവള്ളി രാജേഷ്, രാജീവന്‍, മനോജ്, അശ്വിന്‍, ദാമോദരന്‍ എന്നിവര്‍ക്കും കണ്ടാലറിയുന്ന 26 പേര്‍ക്കെതിരെയുമാണ് കേസ്.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാംഗവുമായ കെ.ലിജേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
Discussion about this post