ലഖ്നൗ: അയോധ്യയിലെ തർക്കമന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിലെ ലഖ്നൗ സിബിഐ കോടതി വിധി സ്വാഗതാർഹമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. വൈകിയാണെങ്കിലും നീതി നടപ്പിലായതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
लखनऊ की विशेष अदालत द्वारा बाबरी मस्जिद विध्वंस केस में श्री लालकृष्ण आडवाणी, श्री कल्याण सिंह, डा. मुरली मनोहर जोशी, उमाजी समेत ३२ लोगों के किसी भी षड्यंत्र में शामिल न होने के निर्णय का मैं स्वागत करता हूँ। इस निर्णय से यह साबित हुआ है कि देर से ही सही मगर न्याय की जीत हुई है।
— Rajnath Singh (मोदी का परिवार) (@rajnathsingh) September 30, 2020
അയോധ്യയിലെ തർക്കമന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിലെ കുറ്റാരോപിതരായ എല്ലാവരെയും കുറ്റവിമുക്തരാക്കിയതായി ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, വിനയ് കത്യാർ, സാധ്വി റിതംബര തുടങ്ങി കേസിൽ പ്രതികളാക്കപ്പെട്ട എല്ലാവരെയും കോടതി വെറുതെ വിട്ടു.
1992 ഡിസംബർ ആറിനാണ് അയോധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടത്. പ്രതികളായി ആരോപിക്കപ്പെട്ടവർക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ പ്രതി ചേർക്കപ്പെട്ട 32 നേതാക്കളെയും കോടതി കുറ്റവിമുക്തരാക്കിയത്.









