മുംബൈ: ലൈംഗികപീഡന പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെ മുംബൈ പോലിസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച വെറസോവ പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് അനുരാഗ് കശ്യപ് രാവിലെ സ്റ്റേഷനിലെത്തിയത്. തന്റെ അഭിഭാഷക പ്രിയങ്ക ഖിമാനിക്കൊപ്പമാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്.
പരാതിക്കാരിയായ നടി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയ്‌ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത്‌സിങ് കോഷാരിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അനുരാഗിനെ പോലിസ് വിളിപ്പിച്ചത്.
Discussion about this post