കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എം സി കമറുദ്ദീന് എം എല്‍ എയ്ക്കെതിരെ ഒരു പരാതികൂടി. നീലേശ്വരം സ്വദേശി സബീനയാണ് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതോടെ കമറുദ്ദീനെതിരായ പരാതികളുടെ എണ്ണം 76 ആയി.
ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച വരാണ് എം എല്‍ എയ്ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. എണ്ണൂറോളംപേര്‍ നിക്ഷേപകരായ സ്ഥാപനത്തില്‍ അവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈമാറി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
Discussion about this post