ബാരൻ: രാജസ്ഥാൻ സ്ത്രീകളെ അടിച്ചമർത്തുന്ന കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജസ്ഥാനിൽ നിന്ന് ലജ്ജാകരമായ ബലാത്സംഗക്കേസുകളാണ് പുറത്തുവരുന്നത്. മരുമക്കളെ പീഡിപ്പിക്കുന്ന നിത്യസംഭവങ്ങൾ, പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ എല്ലാം സംസ്ഥാനത്ത് കൂടിവരികയാണ്.
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സ്ത്രീയെ ബന്ദിയാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ബാരൻ ജില്ലയിലെ സിസ്വാലി പ്രദേശത്താണ് സംഭവം നടന്നത്. രാജസ്ഥാൻ ബലാത്സംഗ കേസുകളിൽ ഒന്നാം നമ്പർ ആയിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് മൗനം പാലിക്കുന്നത് എന്നാണ് പലരുടെയും ഉളളിൽ ഉയരുന്ന ചോദ്യം.
ബാരൻ ജില്ലയിലെ സംഭവം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്. മാതാപിതാക്കൾ ഫാമിലേക്ക് പോകാൻ പറഞ്ഞുവെന്നറിയിച്ചാണ് രണ്ടുപേർ പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. എന്നാൽ പിതാവിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിനുപകരം പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി ഷിയോപൂരിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഒരു മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനുശേഷം, പ്രതികളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓഗസ്റ്റ് 7 ന് സിസ്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് പരാതി നിസാരമായി കണ്ടാണ് മുന്നോട്ടുപോകുന്നതെന്നും ഇരയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. പ്രതികളുടെ ഭീഷണികാരണം പെൺകുട്ടിയും കുടുംബവും വീട് ഉപേക്ഷിച്ച് ബന്ധുവീട്ടിലാണ് താമസം. പ്രതികൾ സ്വതന്ത്രമായി കറങ്ങുകയാണെന്നും പോലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. ബലാത്സംഗത്തിന് ശേഷം പ്രതി വിവാഹത്തിന് വേണ്ടി ഒപ്പിടാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു.
ഇതോടെയാണ് ബാരനിലെ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡ് ഹത്രാസിലെ സംഭവത്തിൽ പ്രതിഷേധിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ബാരനിലേക്ക് വരാത്തതെന്നാണ് യുവതിയുടെ ചോദ്യം .
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉത്തർപ്രദേശിലേക്ക് പോകുന്നുണ്ടെങ്കിലും സ്വന്തം സംസ്ഥാനത്തുള്ള ബാരനിൽ വരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. ഞാനും ഹാത്രാസിലേതിന് സമാനമായി ബരാനിലെ മകളാണെന്ന് പെൺകുട്ടി പറഞ്ഞു.
രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നേരത്തെ സിസ്വാലി പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയിരുന്നു. ഏതാണ്ട് 2 മാസത്തിന് ശേഷവും പോലീസുകാർ പ്രതികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ പ്രതിയിൽ നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നും യുവതി ആരോപിക്കുന്നു.
Discussion about this post